Connect with us

Eranakulam

ഹെലിക്കോപ്റ്റർ  അപകടം: എല്ലാവരും സുരക്ഷിതരാണെന്ന്​ ലുലു ഗ്രൂപ്പ്​

Published

|

Last Updated

കൊച്ചി | എം എ യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടർ ചതുപ്പിലേക്ക്​ ഇടിച്ചിറക്കിയ സംഭവത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന്​ ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ വി നന്ദകുമാർ അറിയിച്ചു. കാലാവസ്​ഥയിൽ പെട്ടെന്നുണ്ടായ മാറ്റവും മഴയുമാണ്​ ഹെലികോപ്​ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പരിചയസമ്പന്നനായ പൈലറ്റ്​ ഹെലികോപ്​റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നു.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറിൽ​ ഉണ്ടായിരുന്നത്​. കേരളത്തിലെത്തിയ അദ്ദേഹം വീട്ടിൽ നിന്ന്​ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നുവെന്നും നന്ദകുമാർ അറിയിച്ചു.