Kerala
കൊച്ചിയില്‍ മാങ്ങാജ്യൂസില്‍ കലര്‍ത്തി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

കൊച്ചി | കൊച്ചിയില്‍ ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. മാങ്ങാ ജ്യൂസില്‍ കലര്‍ത്തിയാണ് രണ്ടര കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ പിടികൂടിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് ആദ്യമാണ്. അനധികൃത സ്വര്‍ണക്കടത്തിന് പുതുവഴികള്‍ തേടുന്നുവെന്ന സൂചനയാണ് ഈ സംഭവം നല്‍കുന്നത്.
---- facebook comment plugin here -----