Connect with us

Ongoing News

ഐ പി എൽ: ചെന്നൈക്കെതിരെ ഡൽഹിക്ക് അനായാസ ജയം

Published

|

Last Updated

മുംബൈ | ഐ പി എല്ലിന്റെ രണ്ടാം മത്സരത്തില്‍  ചെന്നൈ സൂപർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം.  ടോസ് ലഭിച്ച ഡല്‍ഹി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 188 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ എട്ട് ബോൾ ബാക്കിനിൽക്കെ 190 റൺസ് നേടി വിജയിച്ചു.

ഏഴ് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടത് ചെന്നൈയെ തളര്‍ത്തിയെങ്കിലും സുരേഷ് റെയ്‌നയും മുഈന്‍ അലിയും കരകയറ്റുകയായിരുന്നു. രുതുരാജ് ഗെയ്ക്വാദ്, ഡുപ്ലിസിസ് എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് ആദ്യഘട്ടത്തില്‍ നഷ്ടപ്പെട്ടത്. മുഈന്‍ അലി 36ഉം റെയ്‌ന 54ഉം റണ്‍സെടുത്തു. രവീന്ദ്ര ജഡേജ (26), സാം കറന്‍ (34), അംബാട്ടി റായുഡു (23) എന്നിവരും തിളങ്ങി. അതേസമയം, ക്യാപ്റ്റന്‍ എം എസ് ധോണി സംപൂജ്യനായി മടങ്ങി.

ഡൽഹി ബോളിംഗ് നിരയിൽ ക്രിസ് വോകസ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതവും ആര്‍ അശ്വിന്‍, ടോം കറന്‍ എന്നിവര്‍ ഒന്നു വീതവും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് ഓപണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. പൃഥ്വി ഷാ 38 ബോളില്‍ നിന്ന് 72 റണ്‍സെടുത്തു. ബ്രാവോക്കായിരുന്നു വിക്കറ്റ്. 54 ബോളില്‍ നിന്ന് 85 റണ്‍സെടുത്ത ധവാന്‍, ശര്‍ദുല്‍ ഠാക്കൂറിന്റെ ബോളില്‍ എല്‍ ബി ആകുകയായിരുന്നു. ഋഷഭ് പന്ത് 11ഉം മാർകസ് സ്റ്റോണിസ് 14ഉം റൺസ് നേടി.

Latest