Connect with us

Kerala

ബന്ധു നിയമനം: മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത

Published

|

Last Updated

തിരുവനന്തപുരം | ബന്ധു നിയമന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. മന്ത്രി സ്വജനപക്ഷപാതം കാണിച്ചിരിക്കുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണെന്ന് ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രി ബന്ധു നിയമം നടത്തിയെന്നത് സംബന്ധിച്ച് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് വ്യക്തായ തെളിവുകള്‍ ലഭിച്ചു. മന്ത്രിയെ നീക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി.

ബന്ധുവായ കെ ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി കെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നല്‍കിയത്.

 

---- facebook comment plugin here -----

Latest