കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ പോലീസ് പരിശോധന

Posted on: April 8, 2021 7:07 am | Last updated: April 8, 2021 at 10:19 am

തിരുവനന്തപുരം | കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് എന്നറിയാന്‍ പോലീസ് ഇന്ന് പരിശോധനകള്‍ ശക്തമാക്കും. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനമനുസരിച്ചാണിത്.

മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന നടത്തും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. കൊവിഡ് മാനദ്ണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും.വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ചയുള്ള ക്വാറന്റീന്‍ തുടരും.