Kerala
കൂത്ത്പറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
കണ്ണൂര്‍ | തിരഞ്ഞെടുപ്പിന് പിന്നലെയുണ്ടായ ആക്രമണത്തില്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് കൊലപൊതകം നടന്നത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ തിരഞ്ഞെടുപ്പിനിടെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ലീഗ്- സി പി എം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം. ലീഗിന്റെ ഇലക്ഷന്‍ ബൂത്ത് ഏജന്റായിരുന്നു പരുക്കേറ്റ് ചികിത്സയിലുള്ള മുഹ്‌സിന്‍. മുഹ്‌സിന്റെ ആരോഗ്യനിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കഴക്കൂട്ടത്തും ആലപ്പുഴയിലും തളിപ്പറമ്പിലുമെല്ലാം സംഘര്‍ഷമുണ്ടായിരുന്നു.




