Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ്: സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍

Published

|

Last Updated

കൊച്ചി | ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇതിനായി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാന്‍ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ഹരജിയിലെ ആവശ്യം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഇന്നലെ ഉപാധികളോട് ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.

സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും. അതേ സമയം കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനായിട്ടില്ല.

Latest