ഓണ്‍ലൈന്‍ ക്ലാസിന് ശേഷം സൂം ഓഫാക്കാന്‍ മറന്നു; അധ്യാപിക വീട്ടില്‍ വംശീയ അധിക്ഷേപം നടത്തുന്നത് റെക്കോർഡ് ചെയ്ത് വിദ്യാര്‍ഥി

Posted on: March 31, 2021 3:13 pm | Last updated: March 31, 2021 at 3:14 pm

കാലിഫോര്‍ണിയ | ഓണ്‍ലൈന്‍ ക്ലാസിന് ശേഷം സൂം ഓഫാക്കാന്‍ മറന്ന അധ്യാപിക വീട്ടില്‍ വംശീയ അധിക്ഷേപം ചൊരിയുന്നത് റെക്കോര്‍ഡ് ചെയ്ത് വിദ്യാര്‍ഥിയുടെ മാതാവ്. വെള്ളക്കാരിയായ അധ്യാപികയുടെ ഭര്‍ത്താവ് കറുത്തവര്‍ഗക്കാരനാണ്. കാലിഫോര്‍ണിയയിലാണ് സംഭവം.

കിംബേര്‍ലി ന്യൂമാന്‍ എന്ന അധ്യാപികയുടെ വംശീയ അധിക്ഷേപം 12കാരന്റെ മാതാവ് കതുറ സ്റ്റോക്‌സ് ആണ് റെക്കോര്‍ഡ് ചെയ്തത്. 30 മിനുട്ടിലേറെ റെക്കോര്‍ഡ് ചെയ്തു. ഈ വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റിന് സ്‌റ്റോക്‌സ് കൈമാറി.

സ്‌റ്റോക്‌സിന്റെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അന്നുതന്നെ ന്യൂമാനെ സസ്‌പെന്‍ഡ് ചെയ്തു. പാംഡേല്‍ സ്‌കൂള്‍ ഡിസ്ട്രിക്ടിലെ ആറാം ക്ലാസ് അധ്യാപികയായിരുന്നു ന്യൂമാന്‍. ഇവര്‍ പിന്നീട് ജോലി രാജിവെച്ചു.

ALSO READ  വിദേശികള്‍ മാസ്‌കില്ലാതെ ഈ നഗരത്തില്‍ എത്തിയാല്‍ ഇതാണ് ശിക്ഷ