Connect with us

Education

ഏബ്ള്‍ വേള്‍ഡില്‍ ഭിന്നശേഷി മേഖലയെക്കുറിച്ചുള്ള ത്രിദിന കോഴ്‌സിന് തുടക്കമായി

Published

|

Last Updated

മലപ്പുറം | ഭിന്നശേഷി മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അടുത്തറിയാനും മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കോഴ്സിന് തുടക്കമായി. പ്രമുഖ മൗത്ത് പെയ്ന്റര്‍ ജസ്ഫര്‍ കോട്ടക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ ആളുകളുടെ ജീവിതരീതി നേരിട്ട് മനസിലാക്കാനും ഈ മേഖലയിലെ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് വ്യവസ്ഥാപിതമായി മനസിലാക്കാനുമുള്ളതാണ് ഈ കോഴ്‌സ്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ എന്നത് കാലിക പ്രസക്തമായ വിഷയങ്ങളില്‍ ഇടപെടുകയും ജനങ്ങളുടെ മനസ്സില്‍ സന്തോഷം കൊണ്ട് വരാന്‍ ശ്രമിക്കുന്നവരുമാകണമെന്നും മറിച്ച് പേരിന്റെ കൂടെ ചേര്‍ക്കാനുള്ള ഡിഗ്രി കരസ്ഥമാക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായും ഓഫ്ലൈനായും നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ ഭാഗമായി ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടുത്തറിയാനും പ്രതിഭകളുമായി സംവദിക്കാനും അവസരമുണ്ടാകും.  സാമൂഹ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍, അവരുടെ പരിചാരകര്‍ തുടങ്ങിയവര്‍ക്കായാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  ഭിന്നശേഷി പരിചരണ മേഖലയില്‍ തൊഴില്‍ നേടാനുള്ള സഹായവും ഒരു മികച്ച വിദ്യാര്‍ത്ഥിക്ക് “ഏബ്ള്‍ വേള്‍ഡ് ഫെലോഷിപ്പും” ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ ഭിന്നശേഷി പരിശീലകനായ തോമസ് പി ടി, മഅ്ദിന്‍ ലൈഫ്‌ഷോര്‍ ഡയറക്ടര്‍ ഫായിസ് പറേക്കാട്ട് ക്ലാസുകള്‍ നയിച്ചു. മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, ഏബ്ള്‍ വേള്‍ഡ് സി ഒ ഒ മുഹമ്മദ് അസ്രത്ത് സംബന്ധിച്ചു. തുടര്‍ ദിവസങ്ങളില്‍ കോഴ്സിന്റെ ഭാഗമായി ഓരോ പഠിതാക്കളും തങ്ങളുടെ പ്രദേശത്തെ ഒരു സ്ഥാപനത്തില്‍ ഒരു ദിവസം പ്രവര്‍ത്തിക്കുകയും ഭിന്നശേഷിയുള്ള ഒരു വ്യക്തിയുമായി അഭിമുഖം നടത്തുകയും ചെയ്യും.

---- facebook comment plugin here -----

Latest