Connect with us

International

ഒടുവില്‍ ആശ്വാസം; സൂയസ് കനാലില്‍ വഴിമുടക്കിയ കപ്പല്‍ നീക്കി

Published

|

Last Updated

കൈറോ | ലോകത്തിന്റെ വ്യാപാര നാഡിയായ സൂയസ് കനാലില്‍ വഴിതടസ്സമുണ്ടാക്കി കുടുങ്ങിക്കിടന്ന വമ്പന്‍ ചരക്കുകപ്പല്‍ ഒടുവില്‍ നീക്കി. 400 മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ കപ്പലാണ് വിജയകരമായി മാറ്റിയത്. ഒരാഴ്ചയായി കനാലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കപ്പല്‍.

അതേസമയം, കനാലില്‍ ഉടന്‍ തന്നെ കപ്പല്‍ ഗതാഗതം പൂര്‍ണതോതില്‍ പുനരാരംഭിക്കുമോയെന്നത് വ്യക്തമല്ല. ലോകത്തെ തിരക്കേറിയ വ്യാപാര മാര്‍ഗമായ സൂയസ് കനാലിലെ തടസ്സം കാരണം കമ്പനികള്‍ കപ്പലുകള്‍ വഴിമാറ്റി വിട്ടിരുന്നു. നൂറുകണക്കിന് ചരക്കുകപ്പലുകളെ ബാധിച്ചിരുന്നു.

കനാലിന് പുറത്തുള്ള ഭാഗത്തേക്ക് കപ്പല്‍ മാറ്റിയിട്ടുണ്ട്. ഇവിടെ വെച്ച് കൂടുതല്‍ പരിശോധന നടത്തും. മണല്‍ത്തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ കപ്പല്‍ നീക്കുന്നതിന്, 30,000 ക്യൂബിക് മീറ്റര്‍ മണലാണ് നീക്കിയത്.

Latest