Connect with us

Covid19

കൊവിഡ് വീണ്ടും കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 62,714 കേസുകൾ

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു ഇടേവളക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 62714 പേര്‍ക്കാണ്  പുതുതായി രോഗം ബാധിച്ചത്.  2020 ഒക്ടോബര്‍ 16-ന് 63,371 കേസുകൾ സ്ഥിരീകരിച്ചതാണ് ഇതിന് മുമ്പ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

1.13 കോടി പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇന്നലെ 312 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.നിലവില്‍ 4,86,310 പേർ ചികിത്സയിലുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.