Covid19
സഊദിയിൽ 24 മണിക്കൂറിനിടെ 482 പേർക്ക് കൊവിഡ്

ദമാം | സഊദിയിൽ അറേബ്യയിൽ 24 മണിക്കൂറിനിടെ 482 പേർക്ക് കൊവിഡ് ബാധിച്ചു. ആറ് പേർ മരിക്കുകയും 360 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. 204 പേർക്ക്. മക്ക 84, കിഴക്കൻ പ്രവിശ്യ 76, വടക്കൻ അതിർത്തി മേഖല 34, മദീന 21, ഹാഇൽ 14, അൽ ഖസീം 13, ജീസാൻ 10, അസീർ 08, അൽജൗഫ് 07, തബൂക്ക് 06, നജ്റാൻ 04, അൽബാഹ 01 എന്നിങ്ങനെയാണ് മറ്റ് പ്രവിശ്യകളിലെ കണക്ക്.
രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 386,782 ഉം മരണ നിരക്ക് 6,630 ഉം ആണ്. ആകെ രോഗമുക്തി നിരക്ക് 97.27 ശതമാനമായി ഉയർന്നു. നിലവിൽ 4,321 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 622 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
---- facebook comment plugin here -----