National
ഡല്‍ഹിയില്‍ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവിനെ രക്ഷപ്പെടുത്തി; പ്രത്യാക്രമണത്തില്‍ ഗുണ്ടാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് ഗുണ്ടാ തലവന്റെ സംഘം പോലീസിനെ ആക്രമിച്ചത്.
ഗുണ്ടാ തലവനെ വൈദ്യ പരിശോധനയ്ക്കായി ജിടിബി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഗുണ്ടാ സംഘത്തിലെ ഒരാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ആയുധ കടത്ത്, അക്രമം എന്നി കേസുകളിലാണ് കുല്‍ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എട്ടോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. പോലീസ് ജീപ്പിനെ വളഞ്ഞ് വാഹനം നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. ഇതിനിടെ ഗുണ്ടാ നേതാവ് അക്രമികളുടെ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു
---- facebook comment plugin here -----