Connect with us

National

ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു .സംഭവത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരുക്കേറ്റു. ശ്രീനഗറിന് സമീപം ലവേപ്പോരയില്‍വച്ചാണ് വെടിവെപ്പുണ്ടായത്. ഭീകര സംഘടനയായ ലശ്കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് വെടിയേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

Latest