ക്ഷയരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മാര്‍ച്ച് 24: ലോക ക്ഷയരോഗ ദിനം
Posted on: March 24, 2021 5:46 pm | Last updated: March 24, 2021 at 5:50 pm

ഇക്കാലത്തും ലോകത്തെ ഏറ്റവും വലിയ ആളെക്കൊല്ലിയാണ് ക്ഷയരോഗം. ഇത് കാലേക്കൂട്ടി കണ്ടെത്തിയാല്‍ രോഗത്തെ മറികടക്കാനാകും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗത്തെ തടയാനാകും:

  • രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എപ്പോഴും ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുക
  • ചികിത്സയുടെ ആദ്യ മൂന്ന് ആഴ്ചകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക
  • നല്ല കാറ്റും വെളിച്ചവും കടക്കുന്ന മുറിയില്‍ കഴിയുക
  • പകലില്‍ നിശ്ചിത സമയം വെയില്‍ കൊള്ളുക. ഇത് ടി ബിക്ക് കാരണമായ ബാക്ടീരിയയെ നശിപ്പിക്കും
  • ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ വായ മൂടുക
  • നേരത്തേ തന്നെ ചികിത്സ തേടുക
  • സ്ഥിരമായി പ്രമേഹ തോത് പരിശോധിക്കുക.
ALSO READ  ആരോഗ്യ സംരക്ഷണത്തിന് ഉറക്കവും വ്യായാമവും