National
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി | അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഡിജിസിഎ നീട്ടി. ഏപ്രില്‍ 30 വരെയാണ് വിലക്ക് നീട്ടിയത്.
അതേ സമയം വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധമാകില്ല. 27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവല്‍ ബബിള്‍ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവില്‍ യാത്രക്ക് അനുമതിയുള്ളു. യുഎസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവില്‍ യാത്രാനുമതിയുള്ളത്.
കൊവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
---- facebook comment plugin here -----