Saudi Arabia
സഊദിയില്‍ ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള പ്രായ പരിധി വര്‍ധിപ്പിച്ചു

മക്ക | സഊദിയില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുള്ള പ്രായ പരിധി അറുപത് വയസ്സില്‍ നിന്നും എഴുപത് വയസ്സാക്കി വര്‍ധിപ്പിച്ചു . പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ളവര്‍ക്ക് “ഇഹ്തമര്‍ന” ആപ്പ് വഴി ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു
കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ,പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതിയില്ലന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
---- facebook comment plugin here -----