Connect with us

Kerala

ക്ഷയരോഗ നിവാരണം: പ്രതിരോധ മികവിന് കേരളത്തിന് കേന്ദ്ര പുരസ്‌കാരം

Published

|

Last Updated

തിരുവനന്തപുരം | മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരത്തിന് കേരളം അര്‍ഹമായി. രാജ്യത്തെ സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവില്‍ 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.

ഇത് വിലയിരുത്തിയാണ് സംസ്ഥാനത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. കേരളത്തിലെ ക്ഷയരോഗ പര്യവേഷണ സംവിധാനം രാജ്യാന്തരതലത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ എന്നിവയില്‍ നിന്നുള്ള 26 അംഗ വിദഗ്ധ സംഘം എറണാകുളം, മലപ്പുറം, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ സന്ദര്‍ശനം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ച് വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

60 സര്‍വേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ച ശേഷമാണ് വിദഗ്ധസമിതി സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയ്ത. ഇതോടൊപ്പം പ്രദേശങ്ങളിലെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ഫാര്‍മസികളില്‍ പരിശഓധന നടത്തുകയും ടെയ്തിരുന്നു.

---- facebook comment plugin here -----

Latest