Connect with us

Saudi Arabia

മസ്ജിദുന്നബവിയില്‍ ഈ വര്‍ഷത്തെ റമദാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു;ഒരേ സമയം 60,000 ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കാം

Published

|

Last Updated

മദീന | പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബയില്‍ വിശുദ്ധ റമദാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പാദത്തില്‍ ഇരുഹറം കാര്യാലയ മേധാവി ഡോ.അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. റമദാനില്‍ ജമാഅത്ത് നിസ്‌കാരങ്ങളില്‍ ഒരേ സമയം 60,000 പേര്‍ക്കാണ് പ്രവേശന അനുമതി നല്‍കുക . ഇതുപ്രകാരം 45,000 പേര്‍ക്ക് മസ്ജിദുന്നബവിയുടെ അകത്തും 15,000 പേര്‍ക്ക് പുറത്തും നിസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും .എല്ലാ ദിവസവും തറാവീഹ് നമസ്‌കാരത്തിന് കഴിഞ്ഞ് അരമണിക്കൂറിനുശേഷം മസ്ജിദു നബവി അടയ്ക്കുകയും ,ഫജര്‍ നമസ്‌കാരത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് തുറക്കുയും ചെയ്യും

റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കും .മസ്ജിദുന്നബവിയുടെ പുറത്തും പള്ളിയുടെ മുകള്‍ ഭാഗത്തും ഈ വര്ഷം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കും .അതെ സമയം ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശകള്‍ക്ക് ശേഷമായിരിക്കും പ്രവാചകനഗരിയിലെ ഇഫ്താര്‍, ഇത്തികാഫ് എന്നിവക്കുള്ള അനുമതി പ്രഖ്യാപിക്കുക.നേരത്തെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇഫ്താറിന് അനുമതി നല്‍കിയിട്ടുണ്ട്

Latest