Saudi Arabia
റമദാന്‍ മുന്നൊരുക്കം: മസ്ജിദുല്‍ ഹറമില്‍ ഇനിമുതല്‍ സഞ്ചരിക്കുന്ന സംസം വാഹനവും

മക്ക | ഹറമിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ സംസം പുണ്യജലം യഥേഷ്ടം ലഭിക്കുന്ന സഞ്ചരിക്കുന്ന സംസം വാഹനങ്ങളുടെ ഉദ്ഘാടനം ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് നിര്‍വ്വഹിച്ചു
വിശുദ്ധ റമദാന്‍ മാസത്തിന് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഹറം കാര്യാ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 80 ലിറ്റര്‍ ശീതീകരിച്ചതും ശീതീകരിക്കാത്തതുമായ വെള്ളം ശേഷിയുള്ള രണ്ട് കണ്ടെയ്‌നറുകള്‍ അടങ്ങിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രത്യേക വാഹനങ്ങളില്‍ ഇലക്ട്രോണിക് സംവിധാനത്തോടെയുള്ള സംസം വിതരണം ചെയ്യുന്നത്.
കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുഹറമുകളിലും സ്ഥാപിച്ചിരുന്ന കണ്ടെയ്നര്‍ വാട്ടര്‍ സംവിധാനം നിര്‍ത്തലാക്കുകയും പകരം സംസം ബോട്ടിലുകളായിരുന്നു ഹറമിലെത്തുന്നവര്‍ക്ക് വിതരണം ചെയ്തിരുന്നത്.അതേസമയം ഹറമിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ സന്ദര്‍ശകര്‍ക്കും വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഹറമിലെ മുഴുവന്‍ ഭാഗങ്ങളിലും സംസം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ചടങ്ങില്‍ മസ്ജിദുല്‍ ഹറം കാര്യലയ ഡെപ്യൂട്ടി പ്രസിഡന്റ് ഡോ. സാദ് ബിന്‍ മുഹമ്മദ് അല്‍ മുഹൈമിദ്,മുതിര്‍ന്ന ഹറം കാര്യാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു