Connect with us

Kerala

സര്‍വേകള്‍ അഭിപ്രായ പ്രകടനം മാത്രം: മുഖ്യമന്ത്രി

Published

|

Last Updated

കോട്ടയം | തിരഞ്ഞെടുപ്പ് രാഷ്ടീയ പോരാട്ടണമാണെന്നും കൂടുതല്‍ ഗൗരവത്തോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേകള്‍ അഭിപ്രായ പ്രകടനം മാത്രമാണ്. ഇതുകണ്ട് പ്രവര്‍ത്തകര്‍ അലംബാവം കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാനലുകളുടെ അഭിപ്രായ സര്‍വേ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫിനെ എതിര്‍ക്കുന്നവര്‍ പോലും വസ്തുത പറയേണ്ട അവസ്ഥയിലാണ്. ഇതാണ് കഴിഞ്ഞ ദിവസത്തെ ചില സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍് എല്‍ ഡി എഫിനെ വിലയിരുത്തുന്നത്. മികച്ച വിജയം എല്‍ ഡി എഫിനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.