Connect with us

International

എഫ് എ കപ്പില്‍ മാഞ്ചസ്റ്റര് യുണൈറ്റഡ് പുറത്ത്

Published

|

Last Updated

ലീസ്റ്റര്‍ സിറ്റി | 3-1ന് ലീസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പില്‍ നിന്ന് പുറത്ത്. കലേച്ചി ഇഹനാച്ചോയുടെ ഇരട്ടഗോളാണ് ക്ാര്‍ട്ടറില്‍ ലീസ്റ്ററിന്റെ വിജയത്തിന്റെ നെടുംതൂണ്‍. 24, 78 മിനിറ്റുകളിലായിരുന്നു ഗോള്‍. യൂരി ടൈലമന്‍സ്(52) മൂന്നാമത്തെ ഗോള്‍ വലയിലാക്കി. 38-ാം മിനിറ്റില്‍ മാസന്‍ ഗ്രീന്‍വുഡിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ ഏകഗോള്‍.

സെമിയില്‍ സതാംപ്ടണ്‍ ആണ് ലീസ്റ്റര്‍ സിറ്റിയുടെ എതിരാളി. ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് രണ്ടാമത്തെ സെമിഫൈനല്‍.

 

 

Latest