Kerala
ഇബ്രാഹീം കുഞ്ഞിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

കൊച്ചി | കള്ളപ്പണം വെളുപ്പിച്ച കേസില് മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കൊച്ചിയിലെ ഓഫീസിലെത്താനാണ് ഇ ഡി നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്.
നോട്ട് നിരോധന കാലത്ത് പത്ത് കോടിയോളം രൂപയുടെ കള്ളപ്പണം ലീഗ് മുഖപത്രത്തിന്റെ എക്കൗണ്ട് വഴി വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഇബ്രാഹീം കുഞ്ഞ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് അദ്ദേഹം മലപ്പുറത്ത് എത്തിയത് വലിയ വിവാദമായിരുന്നു.
---- facebook comment plugin here -----