National
മുംബൈയില്‍ കൊവിഡ് അതിരൂക്ഷം; പ്രതിദിന കണക്ക് 30,500 കവിഞ്ഞു

മുംബൈ | രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ മഹാമാരി അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച 30,535 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 99 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. 11,314 പേര്‍ രോഗമുക്തി നേടി.
തലസ്ഥാനമായ മുംബൈയില്‍ 3,779 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പത്ത് പേര്‍ മരിച്ചു. നാഗ്പുരില്‍ 3614 പേര്‍ക്ക് രോഗബാധയുണ്ടായി.
24,79,682 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,14,867 പേര്‍ രോഗമുക്തരായി. 89.32 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 53,399 പേര്‍ക്ക് ജീവനും നഷ്ടമായി.
---- facebook comment plugin here -----