Connect with us

National

എസ് എസ് എഫ് ദേശീയ കൗണ്‍സിലിന് പ്രൗഢമായ തുടക്കം

Published

|

Last Updated

അജ്മീര്‍ | എസ്.എസ്.എഫിന്റെ അംഗത്വ കാല പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് നടക്കുന്ന ദേശീയ കൗണ്‍സിലിന് സുല്‍ത്താനുല്‍ ഹിന്ദിന്റെ മണ്ണില്‍ പ്രൗഢമായ തുടക്കം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ കൗണ്‍സില്‍ നാളെ വൈകീട്ട് സമാപിക്കും.

മൂന്നു മാസമായി ദേശീയാടിസ്ഥാനത്തില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ്പ് പുന:സംഘടന പ്രക്രിയകളുടെ സമാപനമായാണ് ദേശീയ കൗണ്‍സില്‍ നടക്കുന്നത്. ഇരുപത്തിഅഞ്ച് സംസ്ഥാനങ്ങളില്‍ മെമ്പര്‍ഷിപ്പ്, പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനു ശേഷം നടക്കുന്ന ദേശീയ കൗണ്‍സിലില്‍ പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

ശനിയാഴ്ച വൈകീട്ട് ആറിന് നടന്ന അജ്മീര്‍ സിയാറത്തോടെയാണ് കൗണ്‍സില്‍ ഔദ്യോഗികമായി ആരംഭിച്ചത്. ഹസ്രത് നൂര്‍ ഐന്‍ ചിഷ്തി അജ്മീര്‍ സിയാറത്തിന് നേതൃത്വം നല്‍കി. എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ട് ഷൗക്കത്ത് നഈമി അല്‍ ബുഖാരി പതാക ഉയര്‍ത്തി.ദേശീയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഹസ്രത് മഹ്ദി മിയാന്‍ ചിഷ്തി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ: പി.എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി സംഘടന റിപ്പോര്‍ട്ടും, ശരീഫ് ബാംഗ്ലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സുഹൈറുദ്ദീന്‍ നൂറാനി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഡോ. ഖാലിദ് സൈഫുള്ള ഡല്‍ഹി, സുഫ്യാന്‍ സഖാഫി കര്‍ണാടക,സര്‍ഫ്രാസ് സിദ്ധീഖി ബീഹാര്‍,നൗഷാദ് ആലം മിസ്ബാഹി ഓടിസ്സ, ഡോ :മുജാഹിദ് ബാഷ മഹാരാഷ്ട്ര, സാലിഖ് അഹ്മദ് ലത്തീഫി ആസ്സാം എന്നിവര്‍ നേതൃത്വം നല്‍കി.

നാളെ വൈകീട്ട് സമാപന സമ്മേളനംരാജസ്ഥാന്‍ ഹജ്ജ് കമ്മറ്റി ചെയര്മാനും അജ്മീര്‍ ദര്‍ഗ്ഗ പ്രസിഡന്റ്‌റുമായ അമീന്‍ പത്താന്‍ ഉല്‍ഘാടനം ചെയ്യും ഇലക്ഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ പുതിയ ദേശീയ ഭാരവാഹികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

Latest