Covid19
ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്ത് വൈറസ് വ്യാപനം ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,000 പുതിയ കേസുകളും 154 മരണങ്ങളും രാജ്യത്ത് റിപ്പോര്ട്ട് ചെയ്തു. കഴിഞ്ഞ നവംബാര്‍ 29ന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,15,14,331 ആയി. കെ മരിച്ചവരുടെ എണ്ണം 1,59,370 ആയി. മഹാരാഷ്ട്രിയില്‍ സ്ഥിതി വീണ്ടും അതീവ ഗുരുതരമായി മാറുകയാണ്. പഞ്ചാബ്, കേരളം, കര്‍ണാടകം, ഗുജറാത്ത് സംസ്ഥാനങ്ങളിലും പ്രതിദിന കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നു.
---- facebook comment plugin here -----