Kerala
മലബാര്‍ സിമന്റ്സ് കേസില്‍ മുന്‍ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അടക്കം വിചാരണ നേരിടണം

തൃശൂർ | മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മുന്‍ചീഫ് സെക്രട്ടറി ജോണ്‍ മത്തായി അടക്കം മൂന്ന് പ്രതികള്‍ വിചാരണ നേരിടണം. ഇവരെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി.
ഇവരെ വിചാരണയിൽ നിന്ന് ഒഴിവാക്കി 2011ലാണ് സര്‍ക്കാര്‍ ഉത്തരവ് വന്നത്. മുന്‍ എം ഡിമാരായ എൻ കൃഷ്ണകുമാർ, ടി പത്മനാഭൻ നായർ എന്നിവരാണ് വിചാരണ നേരിടേണ്ട മറ്റ് രണ്ടുപേര്‍.
ബേങ്ക് ഗാരന്റി തുകയായ 53 ലക്ഷം പിൻവലിച്ചതിലൂടെ മലബാർ സിമന്റ്സിനു നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
---- facebook comment plugin here -----