ഒരു ദിവസം ശരീരത്തിലെത്തേണ്ട സിങ്കിന്റെ അളവ് അറിയാം

Posted on: March 17, 2021 6:50 pm | Last updated: March 17, 2021 at 6:50 pm

ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മൈക്രോന്യൂട്രിയന്റ് ആണ് സിങ്ക്. വിവിധ സസ്യങ്ങളിലും മാംസത്തിലും പ്രകൃത്യാ സിങ്കുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായി ഉറപ്പുവരുത്താനും ഇത് സഹായിക്കും. ഏതൊക്കെ ഭക്ഷ്യപദാര്‍ഥങ്ങളിലാണ് സിങ്കുള്ളതെന്നും ഒരു ദിവസം ശരീരത്തില്‍ ഇത് എത്ര അളവിലാണ് എത്തേണ്ടതെന്നും അറിയാം:

എല്ലാ ധാന്യങ്ങളും
പാലും പാലുത്പന്നങ്ങളും
നട്ട്‌സ്
വിത്ത്
ഉരുളക്കിഴങ്ങ്, പച്ചപ്പയര്‍, ബ്രോകോളി, കൂണ്‍, കാബേജ്, വെളുത്തുള്ളി പോലുള്ള പച്ചക്കറികള്‍

അളവ്

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഓരോ ദിവസവും എട്ട് മില്ലിഗ്രാം സിങ്ക് മതിയാകും. പുരുഷന് 11 മില്ലിഗ്രാമും വേണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും യഥാക്രമം 11, 12 മില്ലിഗ്രാം സിങ്ക് ശരീരത്തിലെത്തിയാല്‍ മതിയാകും.

ALSO READ  കുടലിലെ അര്‍ബുദം നേരത്തേയറിയാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം കണ്ടെത്തി ഗവേഷകര്‍