National
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

ഛത്തര്‍പുര്‍ | മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഛത്തര്‍പുരിലെ ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്.ഇന്ദ്ര പ്രതാപ് വഴിയരികില്‍ രണ്ടു പേരുമായി സംസാരിച്ച് നില്‍ക്കവെ ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനവായില്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ആവശ്യപ്പെട്ടു.
---- facebook comment plugin here -----