Kerala
കേന്ദ്രത്തില്‍ സ്വാധീനമുണ്ടെങ്കില്‍ ബാലശങ്കറിന് സീറ്റ് ലഭിച്ചേനെ: കെ സുരേന്ദ്രന്‍

കോന്നി | ബി ജെ പിയും സി പിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ബാലശങ്കര്‍ പറഞ്ഞതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ചെങ്ങന്നൂരില്‍ ഉചിതനായ സ്ഥാനാര്‍ഥിയെ ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നത്. ഞങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും പിടിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബാലശങ്കറിന് പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലും വലിയ സ്വാധീനമുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. പിന്നെ എനിക്കോ സംസ്ഥാന നേതൃത്വത്തിനോ എന്ത് ചെയ്യാന്‍ സാധിക്കും. ഞങ്ങള്‍ ഒരു പാനല്‍ അയച്ചു എന്നത് ശരിയാണ്. അതിനപ്പുറത്തേക്ക് വലിയ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് സീറ്റ് കിട്ടുമായിരുന്നെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ധര്‍മ്മടത്ത് എന്തുകൊണ്ട് കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പോയി. വാളയര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കാന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. കെ സുധാകരന്‍ എന്തുകൊണ്ട് മുന്നോട്ട് വന്നില്ല. ധര്‍മ്മടത്ത് സി പി എം കോണ്‍ഗ്രസ് ധാരണയുണ്ട്. രമേശ് ചെന്നിത്തലയ്ക്കെതിരെ ഒരു നനഞ്ഞ കടലാസിനെയാണ് നിര്‍ത്തുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെയും എല്ലാ കാലത്തും ഒരു സ്ഥാനാര്‍ഥിയെ ആണ് നിര്‍ത്തുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.