National
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത പ്രതിഷേധം; ബിജെപി റാലിയില്‍ കല്ലേറ്

കൊല്‍ക്കത്ത | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ കല്ലേറ്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ചില സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് അക്രമത്തില്‍ കലാശിച്ചത്. കല്ലെറിഞ്ഞ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. മുതിര്‍ന്ന നേതാക്കളായ മുകുള്‍ റോയ്, അര്‍ജുന്‍ സിംഗ് എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അമിത് ഷാ എന്നിവര്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കല്ലേറും. പ്രാദേശികമായി ശക്തരായ നേതാക്കളെ തഴഞ്ഞെന്നാണ് പ്രവര്‍ത്തരുടെ പ്രധാന പരാതി.