Connect with us

National

ബംഗാളിലെ ബി ജെ പി ഓഫീസിന് മുന്നില്‍ സീറ്റ് ലഭിക്കാത്തവരുടെ പ്രതിഷേധം; കല്ലേറ്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ സീറ്റ് ലഭിക്കാത്ത ബി ജെ പിക്കാര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തി. കൊല്‍ക്കത്തയിലെ ബി ജെ പി തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്തായിരുന്നു പ്രതിഷേധം.

ഓഫീസില്‍ നിന്ന് ഇറങ്ങിവരികയായിരുന്ന ബി ജെ പി നേതാവിന് നേരെ പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുക പോലുമുണ്ടായി. എന്നാല്‍, ഈ സമയത്ത് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ സ്ഥിതി നിയന്ത്രണവിധേയമാക്കി. കല്ലെറ് നടത്തിയതിന് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബി ജെ പി പ്രവര്‍ത്തകര്‍ അക്രമാസക്തരാകില്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും പാര്‍ട്ടി വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു. പോലീസ് സുരക്ഷയിലുള്ള വ്യക്തിക്ക് നേരെ ചെരുപ്പുമായി ഒരാള്‍ പാഞ്ഞടുക്കുന്നത് വീഡിയോയിലുണ്ട്. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വന്ന കല്ല് സുരക്ഷയിലുണ്ടായിരുന്ന വ്യക്തിക്കാണോ പോലീസുകാരനാണോ കൊണ്ടതെന്നത് വ്യക്തമല്ല.