Connect with us

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തവനൂരിൽ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ

Published

|

Last Updated

മലപ്പുറം | തവനൂരിലെ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും ​മുമ്പ് തവനൂരിൽ റോഡ്​​ ഷോയുമായി ഫിറോസ്​ കുന്നംപറമ്പിൽ. യു ഡി എഫ് സ്വതന്ത്രനായാണ് ഫിറോസ് ഇവിടെ മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ലഭിച്ച മണ്ഡലമാണ് തവനൂർ.

എടപ്പാൾ വട്ടംകുളത്തു നിന്നാരംഭിച്ച യാത്രയിൽ യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​ പ്രവർത്തകർ അണി​ചേർന്നു. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

തവനൂരിൽ സിറ്റിംഗ് എം എൽ എ. കെ ടി ജലീലിനെ വീഴ്​ത്താൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്നതിനാലാണ് ഫിറോസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

Latest