Covid19
വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി | മഹാരാഷ്ട്രയടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ്- 19 വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചക്ക് 12.30ന് ഓണ്‍ലൈനിലാണ് യോഗം.
ഈ വര്‍ഷമാദ്യം രാജ്യത്ത് പതിനായിരം പ്രതിദിന കൊവിഡ് കേസുകളായിരുന്നു. എന്നാല്‍ ഇന്ന് 26,291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 85 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 118 പേര്‍ കൂടി മരിച്ചിരുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് മൊത്തം കേസുകളുടെ 78.41 ശതമാനവും.







