Kerala
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാര്‍ഷിക മേഖലയെ പരിഗണിച്ചില്ല; വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

കല്‍പറ്റ | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.
കാര്‍ഷിക മേഖല ശക്തമായ വയനാട് മേഖലയില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് സീറ്റ് നല്‍കിയില്ല. അടിത്തട്ടിലുള്ള നീക്കങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റിയിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു.
---- facebook comment plugin here -----