Kerala
ലതികാ സുഭാഷിന്റേത് അതിര് കടന്ന വികാര പ്രകടനം: രമേശ് ചെന്നിത്തല

തിരുവനന്തപുരം | കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നതിന് ശേഷമുള്ള ലതിക സുഭാഷിന്റെ പ്രവര്‍ത്തികളെ വികാര പ്രകടനമായേ കാണുന്നുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതികയുടെ വികാര പ്രകടനം അതിര് കടന്ന് പോയി. അവരോട് സംസാരിക്കുന്നതിന് മടിയില്ല. പ്രഖ്യാപിക്കാനിരിക്കുന്ന ആറ് സീറ്റിലേക്ക് ലതികയെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറക്ക് വന്‍ അംഗീകാരമാണ് പട്ടികയെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. കേരളത്തില്‍ സംശുദ്ധ ഭരണം കാഴ്ച വെക്കാന്‍ ഉതുകുന്ന പട്ടികയാണ് പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു
---- facebook comment plugin here -----