Connect with us

Kerala

സി പി ഐ നാല്‌ മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം |   സി പി ഐയുടെ നാല് സീറ്റുകളിലേക്ക് കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചടയമംഗലത്ത് ജെ ചിഞ്ചുറാണിയും ഹരിപ്പാട് ആർ സജിലാലും പറവൂരില്‍ എം ടി നിക്സണും നാട്ടികയില്‍ സി സി മുകുന്ദനും ജനവിഥി തേടും. ഇതോടെ 25 സീറ്റുകളിലേക്കുള്ള സി പി ഐ പട്ടിക പൂർത്തിയായി.  21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

മണ്ഡലം കമ്മിറ്റികളുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ചടയമംഗലത്ത് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചുറാണിയെയും ഹരിപ്പാട് എഐഎസ്എഫ് സംസ്ഥാന ഭാരവാഹി സജിലാലിനെയും തന്നെ സ്ഥാനാര്‍ഥികളാക്കുകയായിരുന്നു. വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയര്‍ത്തി ചടയമംഗലത്ത് നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതോടെ സ്ഥാനാർഥി പട്ടികയിൽ രണ്ട് വനിതകളാണ് ഇടം നേടിയത്.

സ്ഥാനാര്‍ഥി പട്ടിക

1.നെടുമങ്ങാട് – ജി ആർ അനിൽ

2.ചിറയിൻകീഴ് – വി ശശി

3.ചാത്തന്നൂർ – ജി എസ് ജയലാൽ

4. പുനലൂർ – പിഎസ് സുപാൽ

5. കരുനാഗപ്പള്ളി – ആർ രാമചന്ദ്രൻ

6. ചേർത്തല – പി പ്രസാദ്

7. വൈക്കം – സി കെ ആശ

8. മൂവാറ്റുപുഴ – എൽദോ എബ്രഹാം

9. പീരുമേട് – വാഴൂർ സോമൻ

10. തൃശൂർ – പി ബാലചന്ദ്രൻ

11. ഒല്ലൂർ – കെ രാജൻ

12. കൈപ്പമംഗലം – ഇ.ടി. ടൈസൺ

13. കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ

14. പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് – സുരേഷ് രാജ്

16. മഞ്ചേരി – ഡിബോണ നാസർ

17. തിരൂരങ്ങാടി – അജിത്ത് കോളോടി

18. ഏറനാട് – കെ ടി അബ്ദുൽ റഹ്മാൻ

19. നാദാപുരം – ഇ കെ വിജയൻ

20. കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരൻ

21. അടൂർ – ചിറ്റയം ഗോപകുമാർ

22. ചടയമംഗലം- ജെ.ചിഞ്ചുറാണി

23. ഹരിപ്പാട്- ആർ സജിലാല്‍

24. പറവൂർ- എം ടി നിക്സണ്‍

25. നാട്ടിക- സി സി മുകുന്ദന്‍

Latest