Connect with us

Kerala

വിജ്ഞാപനം ഇന്നിറങ്ങും; 19വരെ പത്രിക സമര്‍പ്പിക്കാം

Published

|

Last Updated

തിരുവനന്തപുരം | സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച മുന്നണികളുടെ തീരുമാനം അവസാനഘട്ടത്തിലെത്തിയിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നല്‍കാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിന്‍വലിക്കാം.

നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായ എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരാണാധികാരിക്ക് നല്‍കാം. കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാം.

 

 

Latest