Covid19
24 മണിക്കൂറിനിടെ ലോകത്ത് നാലര ലക്ഷം കൊവിഡ് കേസുകള്‍
ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ച് ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകേ കേസുകള്‍ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. വൈറസ് മൂലം 26.40 ലക്ഷം പേര്‍ മരിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രോഗവ്യാപനം ഒരിടവേളക്ക് ശേഷം തീവ്രമാകുകയാണ്. 59,176 കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. യു എസില്‍ രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്. മരണസംഖ്യ 5.43 ലക്ഷമായി ഉയര്‍ന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു. 21,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രണ്ട് ലക്ഷം പേരാണ് ചികിത്സയിലുളളത്. 1.58 ലക്ഷം പേര്‍ ഇന്ത്യയില്‍ ഇതിനകം കൊവിഡ് മൂലം മരിച്ചതയാണ് ആരോഗ്യ മന്ത്രാലയം കണക്കുക്#.


