Kerala
തര്‍ക്കത്തിന് പരിഹാരമായി; മഞ്ചേശ്വരത്ത് വി വി രമേശന്‍ ഇടത് സ്ഥാനാര്‍ഥിയാകും
കാസര്‍കോട് | മണ്ഡലം കമ്മറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കത്തിന് പരിഹാരമായി. ഇവിടെ ജില്ലാ കമ്മിറ്റി അംഗം വി വി രമേശനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഎം ജില്ലാ കമ്മറ്റി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
ഉപതരിഞ്ഞെടുപ്പില്‍ മത്സരിച്ച ശങ്കര്‍ റെ, കെ ആര്‍ ജയാനന്ദന്‍ എന്നിവരുടെ പേരാണ് ആദ്യം ഉയര്‍ന്നുവന്നതെങ്കിലും ഈ രണ്ടു പേരുകളോടും മണ്ഡലം കമ്മിറ്റി എതിര്‍പ്പറയിച്ചതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത്. തുടര്‍ന്നാണ് വി വി രമേശനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്. ഇന്ന് വൈകീട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക.


