Connect with us

Kerala

മുഖ്യമന്ത്രി പിണറായി ഇന്ന് ധര്‍മ്മടത്ത് പ്രചാരണം തുടങ്ങും

Published

|

Last Updated

കണ്ണൂര്‍ | തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള എല്‍ ഡി എഫിന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്ത് പ്രചാരണം തുടങ്ങും. ഇന്ന് വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം ഒരുക്കാനാണ് എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ തീരുമാനം.

തുടര്‍ന്ന് സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് എത്തുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തിരിക്കാതെ പ്രചാരണത്തിന് തുടക്കം കുറിക്കും. ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പത്തു മുതല്‍ മണ്ഡല പര്യടനം ആരംഭിക്കാനാണ് തീരുമാനം. ദിവസേന രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികളുടെ ക്രമീകരണം.

 

 

---- facebook comment plugin here -----

Latest