National
നൂറാം ദിനത്തില്‍ ഹൈവേ തടഞ്ഞ് സമരം ചെയ്യുന്ന കര്‍ഷകര്‍
ന്യൂഡല്‍ഹി | കര്‍ഷക നിയമത്തിനെതിരായ സമരം നൂറ് ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ ഹൈവേ തടഞ്ഞ് കര്‍ഷകര്‍. ഡല്‍ഹിയിലേക്കുള്ള പ്രധാന ഹൈവേകളെല്ലാം ഉപരോധിക്കുന്നുണ്ട്.
കുന്ദ്‌ലി- മനേസര്‍ പല്‍വാല്‍ എക്‌സ്പ്രസ് തടയുന്നത് പുരോഗമിക്കുകയാണ്. രാവിലെ 11 മണിക്ക് ആരംഭിച്ച തടയല്‍ വൈകിട്ട് നാല് വരെയാണുണ്ടാകുക.
എക്‌സ്പ്രസ് വേ മുഴുവനായും കീഴടക്കി കര്‍ഷകര്‍ മാര്‍ച്ച് നടത്തി. ചില കര്‍ഷകര്‍ ട്രാക്ടറിലാണ് മാര്‍ച്ച് നടത്തിയത്. ടോള്‍ പ്ലാസകളെ ഒഴിവാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം ഹൈവേകള്‍ തടഞ്ഞ് ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കരിങ്കൊടി കാണിക്കാനും ആഹ്വാനം ചെയ്തു.
---- facebook comment plugin here -----




