Connect with us

Kerala

കെ പി സി സി പ്രസിഡന്റിനെതിരെ വിമര്‍ശനവുമായി വയലാര്‍ രവി

Published

|

Last Updated

ആലപ്പുഴ | തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കുന്നതിനിടെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി രംഗത്ത്. മുല്ലപ്പള്ളിയുടെ പരിചയക്കുറവ് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതായി ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വയലാര്‍ രവി പറഞ്ഞു.

കെ പി സി സി അധ്യക്ഷന് കേരളം ന്നായി അറിയണം. മുല്ലപ്പള്ളിയുടേത് ഡല്‍ഹിയില്‍ നിന്നുള്ള നിയമനമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വമാണ് യു ഡി എഫിന് വേണ്ടത്. യു ഡി എഫിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest