Kerala
താത്കാലിക സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി | സ്വയംഭരണ സ്ഥാപനങ്ങളിള്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹരജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പത്ത് വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ്അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12-ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോള്‍ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നയാരുന്നു ഹരജിക്കാരുടെ പരാതി.