National
കേന്ദ്ര വിമര്‍ശകരായ അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്

മുംബൈ/ ന്യൂഡൽഹി |∙ കേന്ദ്ര സർക്കാറിന്റെ കടുത്ത വിമർശകരായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. മുംബൈയിലും പുണെയിലുമായി 20 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിർമാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടക്കുന്നുണ്ട്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.
കേന്ദ്ര സർക്കാറിന്റെ പല വിവാദ വിഷയങ്ങളിലും ഇരുവരും ശക്തമായ നിലപാട് അറിയിക്കാറുണ്ട്. ഒടുവിൽ കർഷക സമരങ്ങളെയും പിന്തുണച്ചു. കർഷകർക്കെതിരെ സെലിബ്രിറ്റികൾ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയപ്പോൾ അതിനെതിരെ നിലപാട് പ്രഖ്യാപിച്ചിരുന്നു തപ്സി പന്നു.
---- facebook comment plugin here -----