Kerala
മുല്ലപ്പള്ളി മത്സരിക്കണോ, അധ്യക്ഷ പദവിയില്‍ തുടരണോ; കോണ്‍ഗ്രസില്‍ ഭിന്നത
തിരഞ്ഞെടുപ്പ് | കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പദവിയില്‍ തുടരുന്നതിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തിലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തന്നെ മുല്ലപ്പള്ളി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്.
എന്നാല്‍, മുല്ലപ്പള്ളി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ വരട്ടേയെന്നാണ് എ കെ. ആന്റണിയുടെ നിലപാട്. അതേസമയം, കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോജിക്കുന്നില്ല. സുധാകരന്‍ പദവിയിലെത്തിയാല്‍ നേതൃതലത്തില്‍ ഭിന്നതയുണ്ടാകുമെന്ന് വേണുഗോപാലും പറയുന്നു.







