Connect with us

Kerala

തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തകര്‍ച്ച പൂര്‍ണമാകും: വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ദയനീയമായ പരാജയമാണ് യു ഡി എഫിനെ കാത്തിരിക്കുന്നത്. 90 സീറ്റ് നേടുമെന്ന യു ഡി എഫിന്റെ അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. സംസ്ഥാനത്ത് എല്‍ ഡി എഫ് തുടര്‍ ഭരണത്തിന് മികച്ച സാധ്യതയാണ് ഉള്ളത്.

കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വരെ ശ്രമം നടത്തിയതായും വിജയരാഘവന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest