Kerala
കേരളത്തിന്റെ യശസ്സ് എല്ലാ തലങ്ങളിലും ഉയര്‍ന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം | അഞ്ച് വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തില്‍ കേരളത്തിന്റെ യശസ്സ് എല്ലാ തലങ്ങളിലും ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റം സാധ്യമല്ലെന്നായിരുന്നു നാട് ധരിച്ചിരുന്നത്. നിരാശാജനകമായ അന്തരീക്ഷം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 2016ലെ കേരളം എന്തായിരുന്നുവെന്ന് ഓര്‍മ വേണം. എല്‍ ഡി എഫിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന 600ല്‍ 570 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കി. ദേശീയ പാതാ വികസനം ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി. നേട്ടങ്ങളുടെ നേരവകാശി ജനങ്ങളാണെന്നും പിണറായി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് നടന്നത് ഒപ്പിടല്‍ നാടകമാണ്. ഇ എം സി സിയുമായി ഉണ്ടാക്കിയ ധാരണാപത്രം ആശ്ചര്യകരമാണ്. ഇതേകുറിച്ച് സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. ശ്രദ്ധയില്‍ പെട്ട ഉടന്‍ ധാരണാപത്രം റദ്ദാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കെ എസ് ഐ എന്‍ സി. എം ഡി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണം അന്വേഷിക്കും.