Kerala
ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കും

തിരുവനന്തപുരം | ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങളെത്തുടര്‍ന്നുള്ള കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളും പിന്‍വലിക്കാന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളായിരിക്കും പിന്‍വലിക്കുക.
രണ്ട് സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം സംബന്ധിച്ചും ആഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
---- facebook comment plugin here -----