Connect with us

First Gear

ഹാരിയറിന് പിന്‍ഗാമിയായി ടാറ്റാ സഫാരി 2021 വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ എസ് യു വി മോഡലായ 2021 സഫാരി വിപണിയിലെത്തിച്ച് ടാറ്റ. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ടി പ്ലസ്, എക്‌സ്ഇസഡ്, എക്‌സ്ഇസഡ് പ്ലസ് എന്നിങ്ങനെ ആറ് വകഭേദങ്ങളിലും ആറ്, ഏഴ് സീറ്റുകളിലും വാഹനം ലഭിക്കും. കൂടാതെ അഡ്വഞ്ചര്‍ പേഴ്‌സോണ എന്ന ടോപ് മോഡലുമുണ്ട്.

നേരത്തേ ഇറക്കിയ ഹാരിയര്‍ ഫൈവ് സീറ്റ് എസ് യു വി അടിസ്ഥാനമാക്കിയാണ് സഫാരി വരുന്നത്. സമാന സ്റ്റൈലുമാണുള്ളത്. 8.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പനോരാമിക് സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ്, റെയ്ന്‍ സെന്‍സിംഗ് വൈപര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുമുണ്ട്. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്.

സഫാരി എക്‌സ്ഇക്ക് 14.69 ലക്ഷവും എക്‌സ്എം മാന്വലിന് 16 ലക്ഷവും ഓട്ടാമാറ്റികിന് 17.25 ലക്ഷവും എക്‌സ്ടിക്ക് 17.45 ലക്ഷവും എക്‌സ്ടി പ്ലസിന് 18.25 ലക്ഷവും എക്‌സ്ഇസഡ് മാന്വലിന് 19.15 ലക്ഷവും ഓട്ടോമാറ്റികിന് 20.40 ലക്ഷവും എക്‌സ്ഇസഡ് പ്ല‌സ് മാന്വലിന് 19.99 ലക്ഷവും ഓട്ടോമാറ്റികിന് 21.25 ലക്ഷവും അഡ്വഞ്ചര്‍ പേഴ്‌സോണക്ക് മാന്വല്‍ 20.20 ലക്ഷവും ഓട്ടോമാറ്റിക് 21.45 ലക്ഷവുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.